മൂവാറ്റുപുഴ: ഐസിഐസിഐ ഫൗണ്ടേഷൻ സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിതകർമ സേനയ്ക്ക് ഇ-ഓട്ടോറിക്ഷകൾ നൽകി. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് വാഹനങ്ങളുടെ താക്കോൽ ഐസിഐസിഐ ആലുവ റീജണൽ ഹെഡ് ജോണ്‍ ഏബ്രഹാമിൽനിന്ന് ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപഴ്സണ്‍ സിനി ബിജു അധ്യക്ഷത വഹിച്ചു.
ഗവ. ബാങ്കിംഗ് റീജണൽ ഹെഡ് (സെയിൽ) ആന്റണി റോണി ഡിസിൽവ, ഐസിഐസിഐ സ്വയം സഹായ ഗ്രൂപ്പ് റീജണൽ ഹെഡ് അരുണ്‍ രാജ്, സജിത്ത്, നഗരസഭസ്ഥിരംസമിതി അധ്യക്ഷരായ പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, നഗരസഭാംഗങ്ങളായ കെ.ജി. അനിൽ കുമാർ, അമൽ ബാബു, സിഡിഎസ്എസ് ചെയർപേഴ്സണ്‍ പി.പി. നിഷ, എം. മുഹമ്മദ് ആരിഫ്ഖാൻ എന്നിവർ പ്രസംഗിച്ചു.
ഹരിതകർമ സേനയ്ക്ക് ഇ-ഓട്ടോറിക്ഷകൾ നൽകി
12:30 AM Mar 28, 2023 | Deepika.com