പാന്പാക്കുട: സ്ത്രീ മുന്നേറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നവരായി സ്ത്രീ കൂട്ടായ്മകൾ കടന്നുവരുന്നത് മാതൃകയാണെന്നും അനൂപ് ജേക്കബ് എംഎൽഎ. പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രേയസ് അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ‘കരുതൽ’ പദ്ധതിയുടെ ഉദ്ഘാടനം പാന്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പാന്പാക്കുട ഗവ. ആശുപത്രിയിലേക്ക് സക്ഷൻ മെഷീൻ കൈമാറി. പഞ്ചായത്തംഗം ഫിലിപ്പ് ഇരട്ടയാനിക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി സോമൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയന്തി മനോജ്, പഞ്ചായത്തംഗം ഉഷ രമേശൻ, ദീപ, ഓമന ബാബു എന്നിവർ പ്രസംഗിച്ചു. അയൽക്കൂട്ട ഭാരവാഹികളായ മഞ്ജുഷ അനിൽ, സ്വപ്ന രമേശൻ, ശ്രീജ പ്രതാപൻ, ബിന്ദു സഞ്ജയൻ, സന്ധ്യ മനോജ് എന്നിവർ നേതൃത്വം നൽകി.
ശ്രേയസ് അയൽക്കൂട്ടം ‘കരുതൽ’ പദ്ധതി ഉദ്ഘാടനം
12:30 AM Mar 28, 2023 | Deepika.com