ബോയിലർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു
12:30 AM Mar 28, 2023 | Deepika.com
കോലഞ്ചേരി: ഐരാപുരം റബർ പാർക്കിലെ റബോ ക്വീൻ ഹെൽത്ത് കെയർ എന്ന ഗ്ലൗസ് നിർമാണ കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് രണ്ടു തൊഴിലാളികളെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനിയർ വേസ്റ്റ് കത്തിച്ചപ്പോൾ ബോയിലർ പൊട്ടിതെറിച്ച് അതിൽനിന്നുമാണ് തൊഴിലാളികൾക്ക് പൊള്ളലേറ്റത്. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ പട്ടിമറ്റം, പെരുമ്പാവൂർ നിലയങ്ങളിൽനിന്ന് മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.