കളമശേരി: കുട്ടികള്‍ക്കായുള്ള പ്രൊബയോട്ടിക് ഹെല്‍ത്ത് മിക്സ് വികസിപ്പിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ രണ്ടു ശാസ്ത്രജ്ഞര്‍ക്ക് സ്ത്രീ ഗവേഷകർക്കായി നല്കുന്ന 3,50,000 രൂപയുടെ ഗ്രാന്റ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സഹൃദയ എൻജിനീയറിംഗ് കോളജും സംയുക്തമായാണ് ഗ്രാന്റ് നല്‍കുന്നത്.
ഗവേഷണം സംരംഭത്തിലേക്ക് വഴിമാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്ത്രീശാക്തീകരണ സാമ്പത്തിക സഹായ പദ്ധതിയിലേക്കാണ് സര്‍വകലാശാലയിലെ ബയോടെക്നോളജി വകുപ്പിലെ മുന്‍ മേധാവിയും പ്രഫസറുമായ ഡോ. സരിത ജി. ഭട്ട്, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചറായ ഡോ. ഇ.എസ്. ബിന്ദിയ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഗവേഷണത്തിലൂടെ പ്രോബയോട്ടിക് ഗുണങ്ങളുള്ള പോഷകാഹാരങ്ങള്‍ രുചികരവും കുട്ടികള്‍ക്ക് ആകര്‍ഷകവുമായ രീതിയില്‍ ഈ സംരംഭത്തിലൂടെ വികസിപ്പിക്കും.
രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
കുസാറ്റ് ശാസ്ത്രജ്ഞര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്
12:30 AM Mar 28, 2023 | Deepika.com