കൊച്ചി: വാഹന പരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇരുമ്പനം സ്വദേശി മനോഹരന് മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സസ്പെന്‍ഷനിലായ എസ്ഐ ജിമ്മി ജോസ്, വാഹന പരിശോധനയ്ക്ക് എസ്ഐക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാര്‍, ഡ്രൈവര്‍, സാക്ഷികളായ നാട്ടുകാര്‍ എന്നിവരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. മനോഹരന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കുമെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
12:27 AM Mar 28, 2023 | Deepika.com