കൊച്ചി: ജില്ലയില്‍ നിലവില്‍ 406 ആക്ടീവ് കോവിഡ് കേസുകൾ ഉണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 13 പേര് ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് മറ്റ് രോഗങ്ങളും വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പ്രായമുള്ളവര്‍ക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളില്‍ നിന്നാണ് കോവിഡ് പകരുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണം.
കോവിഡ് വര്‍ധിക്കുകയാണെങ്കില്‍ ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉൾപ്പെടെ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ 406 ആക്ടീവ് കോവിഡ് കേസുകള്‍
12:27 AM Mar 28, 2023 | Deepika.com