കോതമംഗലം: കുട്ടന്പുഴ കല്ലേലിമേട്ടിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ കുട്ടിയാനയെ കരയ്ക്ക് കയറ്റി വിട്ടു. ഞായറാഴ്ച രാത്രിയിൽ പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്.
ചുറ്റുമതിലില്ലാത്ത കിണറായിരുന്നു. ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. പിന്നീട് വനപാലകരെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് വഴിയൊരുക്കിയാണ് കുട്ടിയാനയെ കരയ്ക്കെത്തിച്ചത്. കരയ്ക്കെത്തിയ ആന കുറച്ചുനേരം റബർ തോട്ടത്തിലൂടെ പരക്കംപാഞ്ഞു.
വനപാലകർ ഒച്ചവച്ചാണ് ആനയെ വനത്തിലേക്ക് തിരികെ കയറ്റിവിട്ടത്.
ഒപി, ഫാര്‍മസി കൗണ്ടറുകളിൽ ടോക്കണ്‍ സംവിധാനം
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒപി, ഫാര്‍മസി കൗണ്ടറുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. ഈ രണ്ടു കൗണ്ടറുകളിലെയും നീണ്ട ക്യു ഒഴിവാക്കുന്നതിനും സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാ ണ് ടോക്കണ്‍ സിസ്റ്റം സ്ഥാപിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടില്‍ നിന്നും മൈനര്‍ വര്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവിട്ടാണ് ടോക്കണ്‍ മെഷീനുകള്‍ വാങ്ങിയത്.
മുതിര്‍ന്ന പൗരന്മാര്, കുട്ടികള്‍, ഗര്‍ഭിണികള്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള പ്രത്യേക പരിഗണനയും ടോക്കണ്‍ സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
12:27 AM Mar 28, 2023 | Deepika.com