കൊച്ചി: യൂക്കോ ബാങ്ക് ഭാഷാ സേതു പുരസ്കാരം, രാജ്ഭാഷാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കേരള യൂണവേഴ്സിറ്റി ഹിന്ദി വകുപ്പ് മേധാവി ഡോ. എസ്. തങ്കമണിയമ്മക്ക് യൂക്കോ ഭാഷാ പുരസ്കാരവും എംഎ ഹിന്ദി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച എറണാകുളം മഹാരാജാസ് കോളജിലെ കെ.എസ്. ലക്ഷ്മി, സി.യു. റമീസ എന്നിവര്‍ക്ക് യൂക്കോ രാജ്ഭാഷാ പുരസ്കാരവും നല്കി ആദരിച്ചു.
5000 രൂപ കാഷ് അവാര്‍ഡും മെമന്റോയും നല്കി. എറണാകുളം സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ യൂക്കോ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും സോണല്‍ മാനേജരുമായ ആര്.എസ്. അജിത്, ഡെപ്യൂട്ടി സോണല്‍ ഹെഡ് എസ്. ശരവണന്, ചീഫ് മാനേജര്‍ എസ്. ബിജു, സീനിയര്‍ മാനേജര്‍ (രാജ്ഭാഷ) സജിത കെ. കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.
യൂക്കോ ബാങ്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
12:25 AM Mar 28, 2023 | Deepika.com