കൊച്ചി: നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൊച്ചി കോര്‍പറേഷന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 1,115 കോടി രൂപ വരവും 1,075 കോടി ചെലവും 40 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ കെ.എ. ആന്‍സിയ അവതരിപ്പിച്ചത്.
ഇന്നലെ രാവിലെ 10.30ന് ബജറ്റ് അവതരണത്തിനായി ഡെപ്യൂട്ടി മേയർ മേയർക്കൊപ്പം കൗണ്‍സില്‍ ഹാളിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കിയെത്തി. ബ്രഹ്മപുരത്ത് കഴിഞ്ഞദിവസം വീണ്ടും തീപിടിത്തം ഉണ്ടായ പശ്ചാത്തലത്തില്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഹാളിലെത്തിയത്. പിന്നാലെ ബിജെപിയുടെ കൗണ്‍സില്‍ അംഗങ്ങളും മുദ്രാവാക്യം മുഴക്കിയെത്തി.
ബജറ്റ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശം. എന്നാല്‍ മേയര്‍ ആവശ്യപ്പെട്ട പ്രകാരം ഡെപ്യൂട്ടി മേയര്‍ ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിലുടനീളം പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭരണപക്ഷവും വിട്ടുകൊടുക്കാന്‍ തയാറായില്ല. ഓരോ പ്രഖ്യാപനങ്ങളും ഡെപ്യൂട്ടി മേയര്‍ വായിച്ചു തീരുമ്പോള്‍ ഡെസ്കില്‍ കൈയടിച്ചും പാത്രം കൊട്ടിയും ഭരണപക്ഷാംഗങ്ങള്‍ പ്രതിപക്ഷത്തെ നേരിട്ടു.
ബജറ്റ് അവതരണം കഴിഞ്ഞതോടെ മേയറുടെ രാജിക്കായി പ്രതിപക്ഷം മുറവിളിക്കൂട്ടി. ബജറ്റ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തില്‍ ബജറ്റ് പുസ്തകം വലിച്ച് കീറിയെറിഞ്ഞു. ഇതിനിടെ മേയര്‍ക്ക് അനുകൂലമായ മുദ്രാവാക്യം വിളികളുമായി ഭരണകക്ഷി കൗണ്‍സിലര്‍മാരും മുന്നോട്ടുവന്നു. ഇതോടെ കൗണ്‍സില്‍ ബഹളമയമായി.
ഇതിനിടെ ബജറ്റ് അവതരിപ്പിച്ച് മേയറും ഡെപ്യുട്ടിമേയറും ചേംബറിലേക്ക് മടങ്ങി.
പുനരുപയോഗ വസ്തുക്കളുടെ
വിപണനത്തിന് സ്വാപ്പ് ഷോപ്പുകള്‍
കൊച്ചി: പുന:രുപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിപണനത്തിന് സ്വാപ്പ് ഷോപ്പുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം കൊച്ചി കോർപറേഷൻ ബജറ്റിലുണ്ട്.
കുടുംബശ്രീയുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. വസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കും. പരമാര റോഡിലെ ഷീ ലോഡ്ജില്‍ സ്വാപ്പ് ഷോപ്പിന്റെ സ്ഥിരം ഔട്ട്ലറ്റ് തുറക്കും.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ
4 കനാല്‍ നവീകരണത്തിനും വെള്ളക്കെട്ട് നിവാരണത്തിനും 90 കോടി
4കൊതുക് നിവാരണ പദ്ധതികള്‍ക്ക് 20 കോടി
4കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് 60 കോടി
4ഗതാഗത മേഖലയ്ക്കായി 180 കോടി
4പൊതുജനാരോഗ്യ മേഖലയ്ക്ക് 18 കോടി
4വിദ്യാഭ്യാസ, കായിക മേഖലയ്ക്ക് 10 കോടി
4ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി
4തെരുവ് വിളക്കുകളുടെ പരിപാലവും ആധുനിക വത്കരണവും 15 കോടി
4എച്ച്ഐവി ബാധിതരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് 10 കോടി
4അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി
4പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി
4കൃഷി-ക്ഷീര വികസന മേഖലയ്ക്ക് രണ്ട് കോടി
4മത്സ്യ മേഖലയ്ക്ക് ഒരു കോടി
4വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന് 1.10 കോടി
4മംഗളവനം ഉള്‍പ്പെടുന്ന മൂന്ന് ഇക്കോ പാര്‍ക്കുകളുടെ നവീകരണത്തിന് രണ്ട് കോടി
4പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് 30 കോടി
4തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കാന്‍ 50 ലക്ഷം
4ബിപിഎല്‍ കാര്‍ഡില്ലാത്ത ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭ്യമാക്കാന്‍ 50 ലക്ഷം
4അതിദരിദ്രര്‍ക്ക് ഭക്ഷണവും ചികിത്സയും ലഭ്യമാക്കാന്‍ ഒരു കോടി
4സന്തോഷ് ട്രോഫി വിജയത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന് 25 ലക്ഷം
4മരക്കടവില്‍ അറവുശാല നിര്‍മാണത്തിനും കലൂര്‍ അറവുശാലയുടെ നവീകരണത്തിനും 50 ലക്ഷം
4പള്ളുരുത്തി, രവിപുരം ശ്മശാനങ്ങളുടെ നവീകരണത്തിന് 50 ലക്ഷം
4പൊതു ഇടങ്ങളുടെ നവീകരണത്തിന് 35 കോടി
4ഡിസൈന്‍ സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി
4കേരള അര്‍ബന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി
4ശലഭോദ്യാനങ്ങള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം
4ജി സ്മാരകത്തിന് നാല് കോടി
4വായനാക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ 10 ലക്ഷം
4മൂന്നാമത്തെ റോ റോ നീറ്റിലിറക്കും
474 ഇ -ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കും
4വനിതകള്‍ക്ക് 20 ഇ ഓട്ടോറിക്ഷകള്‍
4പള്ളിരുത്തിയില് സമൃദ്ധിയുടെ യൂണിറ്റ് ആരംഭിക്കും
438 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെൻറുകള്‍ തുറക്കും
4ട്രാസ്ജെന്ഡേഴ്സിന് പ്രത്യേക ക്ലീനിക്ക്
4ബിഒടി അടിസ്ഥാനത്തില്‍ ബസ് ഷെല്‍ട്ടറുകള്‍
4സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കും
4എല്ലാ സ്കൂളുകള്‍ക്കും ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍
4മുന്‍സിപ്പല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ കിഡ്സ് ഒളിമ്പിക്സ് നടത്തും
4മ്യൂസിക്, ലിറ്റററി ഫെസ്റ്റീവലുകള് നടത്തും
4കച്ചേരിപ്പടി കോര്പറേഷന് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടര്‍ഫ്
4പനമ്പിള്ളി നഗറില്‍ സ്കേറ്റിംഗ് ഗ്രൗണ്ട്, സ്വിമ്മിംഗ് പൂള്
4ഇടക്കൊച്ചി വലിയകുളത്ത് നീന്തല്‍ കുളം
4ജി സ്മാരകം ഓഗസ്റ്റില്‍
4വായനാ കൂട്ടങ്ങള്‍ രൂപീകരിക്കും
4പിആന്‍ഡ്ടി, തുരുത്തി കോളനികളുടെ പുനരധിവാസം ഡിസംബറില്‍ സാധ്യമാക്കും
പ്രതിപക്ഷ ബഹളത്തിനിടെ കൊച്ചി കോർപറേഷൻ ബജറ്റ് അവതരണം
12:25 AM Mar 28, 2023 | Deepika.com