വെമ്പായം: കൊപ്പം എൽപി സ്കൂളിന്റെ 121-ാം വാർഷികം മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആതിര അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് വാമനപുരം ബ്ലോക്ക് മെമ്പർ ടി. നന്ദു സ്കൂൾ ലോഗോ പ്രദർശിപ്പിച്ചു. കൊപ്പം വാർഡ് മെമ്പർ സുനിത കലാപ്രതിഭയെ അനുമോദിച്ചു. പ്രധാനാധ്യാപിക സജീന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി അംഗം പി.എൻ. വേണു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രേഖ നന്ദിയും പറഞ്ഞു.
ലോകനാടക ദിനാചരണം നടത്തി
പേരൂർക്കട: നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകനാടക ദിനാചരണം മുൻ എംഎൽഎ പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു. പി ആൻഡ് ടി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് തിട്ടമംഗലം ഹരി അധ്യക്ഷനായിരുന്നു. ശശികുമാർ സിതാര മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന നാടകപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. തിയേറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകത്തിന് ഓമനത്തിങ്കൾ എന്ന പേര് വക്കം ഷക്കീർ പ്രഖ്യാപിച്ചു. പ്രഫ. ജി. ഗോപാലകൃഷ്ണൻ, അയിലം ഉണ്ണികൃഷ്ണൻ, മുഹാദ് വെമ്പായം, ജി.കെ. ദാസ് എന്നിവർ പ്രസംഗിച്ചു. ഉദയൻ കലാനികേതൻ സ്വാഗതവും ജഗതി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
കൊപ്പം സ്കൂൾ 121-ാം വാർഷികം
12:08 AM Mar 28, 2023 | Deepika.com