കല്ലറ: ജില്ലാ പഞ്ചായത്ത് ഫണ്ടും കല്ലറ പഞ്ചായത്ത് ഫണ്ടും ചേര്‍ത്ത് കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം സംഭരിക്കുന്നതിനായി 500 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളാണ് വിതരണം ചെയ്തത്.
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അദ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, മെംബര്‍മാരായ രമേശ് കാവിമറ്റം, ലീല ബേബി, അമ്പിളി ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ
കലാജാഥയ്ക്കു
സ്വീകരണം
കുറുപ്പന്തറ: ഹരിതകര്‍മ സേനാ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള രംഗശ്രീ കലാജാഥയ്ക്കു മണ്ണാറപ്പാറ ജംഗ്ഷനില്‍ സ്വീകരണം നല്കി. മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സാലിമ്മ ജോളി, പ്രത്യുഷ സുര, ആന്‍സി സിബി, സാലിമോള്‍ ജോസഫ്, എത്സമ്മ ബിജു, സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി ഷിജി എന്നിവര്‍ പ്രസംഗിച്ചു.
കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു
11:59 PM Mar 27, 2023 | Deepika.com