ഞീഴൂര്‍: കണക്കഞ്ചേരി പാട്ടുപുരയ്ക്കല്‍ പാലം ഉദ്ഘാടനം ചെയ്തു. ഞീഴൂര്‍ പഞ്ചായത്തിലെ വടക്കേനിരപ്പ്-വാക്കാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും വടക്കേനിരപ്പില്നിന്നും ഇലഞ്ഞിയിലേക്കുള്ള എളുപ്പമാര്ഗവുമായ കണക്കഞ്ചേരി പാലം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏറേ നാളുകളായിരുന്നു. തുടര്‍ന്ന് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ സംയുക്തമായി ലഭ്യമാക്കിയ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ, വൈസ് പ്രസിഡന്റ് ഡി. അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്സണ് കൊട്ടുകാപ്പള്ളി, പി.വി. സ്കറിയ, നളിനി രാധാകൃഷ്ണന്, പഞ്ചായത്തംഗങ്ങളായ ബീനാ ഷിബു, ലില്ലി മാത്യു, ലിസി ജീവന്, ജോസ് ജോസഫ്, ജോമോന് മറ്റം, ഷൈനി സ്റ്റീഫന്‍, വി.ബി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കണക്കഞ്ചേരി പാട്ടുപുരയ്ക്കല്‍ പാലം ഉദ്ഘാടനം
11:59 PM Mar 27, 2023 | Deepika.com