ആലപ്പുഴ: നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അനുശോചിച്ചു. സ്വാഭാവിക നർമം കൊണ്ട് മലയാളിയുടെ മനം കവർന്ന അതുല്യ നടനാണ് ഇന്നസെന്റെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: അനുഗൃഹീത നടനും ജനപ്രതിനിധിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി അടിയന്തര യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ്, എം. എസ്. നൗഷാദ് അലി, ടി. കുര്യൻ, ഷീൻ സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: അരനൂറ്റാണ്ട് കാലം മലയാള സിനിമയിൽ ഹാസ്യത്തിന്റെ വസന്തം സൃഷ്ടിച്ച അനുഗ്രഹീത നടനും ജനപ്രതിനിധിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം സംസ്കാരം വേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രദീപ് കൂട്ടാല അനുശോചനം രേഖപ്പെടുത്തി.
പ്രതിഷേധിച്ചു
മങ്കൊമ്പ്: എഐവൈഎഫ് ദേശീയ സെക്രട്ടറി റോഷൻ കുമാർ സിൻഹയെ ജയിലിൽ അടച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ എഐവൈഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് ജംഗ്ഷനിൽ പ്രതിഷേധപ്രകടനം നടത്തി. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു.
ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു
11:54 PM Mar 27, 2023 | Deepika.com