കുടമാളൂർ: കുടമാളൂർ ഫൊറോനാ മാതൃ-പിതൃവേദിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും വാർഷികവും കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ നടത്തി.
അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് അറുപറയിൽ അധ്യക്ഷത നിർവഹിച്ചു.
പുതിയ ഫൊറോനാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, പിതൃവേദിയുടെ റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ ഇടവകളിൽനിന്നുള്ള 40 ജോസഫ് നാമധാരികളെ ആദരിക്കൽ, വനിതാദിനാചരണം,സപ്ലിമെന്റ് പ്രകാശനം, യൂണിറ്റ് ആനിമേറ്റർ സിസ്റ്റേഴ്സിനെ ആദരിക്കൽ, സമൂഹമധ്യത്തിൽ ക്രൈസ്തവ സഭയെയും പുരോഹിതരെയും സിസ്റ്റേഴ്സിനെയും അധിക്ഷേപിക്കുന്നതിനെതിരെ പ്രമേയം പാസാക്കൽ എന്നിവ നടത്തി.
കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, കുടമാളൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജോയേൽ പുന്നശേരി, അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം, സിസ്റ്റർ സൗമ്യ മുട്ടപ്പിള്ളിൽ, സിസ്റ്റർ വിൻസി ജോസ്, പിതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് സൈബു കെ. മാണി, പിതൃവേദി ഫൊറോനാ പ്രസിഡന്റ് ജോസ് ജേക്കബ്, പിതൃവേദി ഫൊറോനാ സെക്രട്ടറി ജിജോ ചന്ദ്രവിരുത്തിൽ, മാതൃവേദി ഫൊറോനാ പ്രസിഡന്റ് റീനി പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
കുടമാളൂർ ഫൊറോന മാതൃ-പിതൃവേദി പ്രവർത്തനവർഷ ഉദ്ഘാടനം
11:36 PM Mar 27, 2023 | Deepika.com