കുമാരനല്ലൂര്‍: ഇന്ത്യന്‍ പാര്‍ലമെന്റിനകത്തും പുറത്തും അഴിമതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ ഭയപ്പെടുത്തുന്നതുകൊണ്ടാണ് ഭരണകേന്ദ്രങ്ങളുടെ അറിവോടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കുമാരനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഹുല്‍ ഐക്യദാര്‍ഢ്യ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.സി. റോയി, കെ.ബി. രാജന്, പി. ബാലചന്ദ്രന് നായര്‍, ഷോബി ലൂക്കോസ്, ജെസി ബിജു, സക്കീര്‍ ചങ്ങംപള്ളി, മുജീബ് വട്ടയ്ക്കല്‍, ബൈജു ജോര്‍ജ്, ജോയി മാളിയേക്കല്‍, ബിനോയി പുല്ലരിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിന്റെ മരണമണി: തിരുവഞ്ചൂര്‍
11:36 PM Mar 27, 2023 | Deepika.com