കോട്ടയം: സിഎംഎസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം വോളന്റീയേഴ്സ്, തദ്ദേശവാസികള്‍ ളുടെ സഹകരണത്തോടെ കുമരകം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തനം നിലച്ചുകിടന്ന ഗ്രന്ഥശാലയ്ക്ക് പുതുജീവനേകി. കാടുപിടിച്ചു തകര്‍ന്നുകിടന്ന കെട്ടിടം പുതുക്കിപ്പണിയുകയും ആയിരത്തി ഇരുന്നൂറോളം പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കായി കണ്ടെത്തുകയും ചെയ്തു.
നവീകരിച്ച ഗ്രന്ഥശാല മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്.എന്‍ അന്‍സാര്‍, എംജി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് സി. ജോഷ്വാ, ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡംഗം പി.കെ. സേതു, ഗ്രന്ഥശാല പുനരുദ്ധാരണ സമിതി ചെയര്മാന് ബാബു, കണ്‍വീനര്‍ പൊന്നപ്പന്, ഖജാന്‍ജി സൂസമ്മ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ.കെ.ആര്. അജീഷ്, ഡോ. അമൃത റിനു ഏബ്രഹാം എന്നിവര്‍ നിര്മാണപ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കി.
സിഎംഎസ് കോളജ് മുന്‍കൈയെടുത്ത് ഗ്രന്ഥശാല നിര്‍മിച്ചു
11:36 PM Mar 27, 2023 | Deepika.com