സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി മോ​ക്ക്ഡ്രി​ൽ ന​ട​ത്തി

11:36 PM Mar 27, 2023 | Deepika.com
കു​മ​ര​കം: കു​മ​ര​കം ജി-20 ​ഉ​ച്ച​കാേ​ടി​യു​ടെ കു​മ​ര​കം കെ​ടി​ഡി​സി വാ​ട്ട​ർ സ്കേ​പ്സി​ൽ ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മാേ​ക്ക്ഡ്രി​ൽ ന​ട​ത്തി. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാേ​ക്ക്ഡ്രി​ൽ ന​ട​ത്തി​യ​ത്.
കെ​ടി​ഡി​സി വാ​ട്ട​ർ സ്കേ​പ്‌​സി​ലെ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ക്കു​ന്ന താ​ജ് ഹോ​ട്ട​ൽ, കോ​ക്ക​ന​ട്ട് ല​ഗൂ​ൺ, ലേ​ക്ക് റി​സോ​ർ​ട്ട്, സൂ​രി റി​സാേ​ർ​ട്ട്, ബാ​ക്ക് വാ​ട്ട​ർ റി​പ്പി​ൾ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മോ​ക്ക് ഡ്രി​ൽ.
ഒ​രാ​ൾ ബോ​ട്ടി​ൽ​നി​ന്നും അ​ബ​ദ്ധ​ത്തി​ൽ കാ​യ​ലി​ൽ വീ​ണാ​ൽ ക​ര​യി​ലെ​ത്തി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബു​ല​ൻ​സി​ൽ ക​യ​റ്റി താ​മ​സം​വി​നാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ റി​സോ​ർ​ട്ടി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​ഡ്ര​ന്‍റ് ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​രെ ഹൗ​സ്ബോ​ട്ടി​ൽ സു​ര​ക്ഷി​ത​രാ​യി എ​ത്തി​ക്കു​ന്ന സ​മ​യം എ​സ്കോ​ർ​ട്ട് പോ​കു​ന്ന ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ് ബോ​ട്ടി​ന്‍റെ കാ​ര്യ​ക്ഷ​മ​ത, എ​ല്ലാ റി​സോ​ർ​ട്ടു​ക​ളി​ലെ​യും ഫ​യ​ർ അ​ലാ​റം സം​വി​ധാ​നം, റി​സോ​ർ​ട്ടു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​യ​വ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ല​ക്ഷ്യം. ജി 20 ​സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി പോ​ലീ​സ് മേ​ധാ​വി ജി. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.