കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നതിനു വ്യവസായ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്. റബര്‍ ബോര്‍ഡില്‍നിന്നു പടിയിറങ്ങുന്ന ഡോ. കെ.എന്‍. രാഘവന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് കോട്ടയത്ത് നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ ഞെരിഞ്ഞമരുന്നത് ഡീലര്‍മാരാണ്. ഇവർ കൊള്ളലാഭം കൊയ്യുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ടൈം രജിസ്ട്രേഷന് നടപ്പാക്കാനുള്ള നടപടികള്‍ തുടരുന്നു. 15-20 വര്‍ഷത്തെ കാലാവധിയില്‍ രജിസ്ട്രേഷന് നടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മാര്‍ക്കറ്റിലെ ചെറിയ മാറ്റങ്ങള്‍ അറിയുന്നവരാണ് ഡീലര്മാരെന്നും അദ്ദേഹം പറഞ്ഞു. ഐആര്‍ഡിഎഫ് പ്രസിഡന്റ് ജോര്‍ജ് വാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലിയാകത്ത് അലിഖാന്, രക്ഷാധികാരി ജോസ് മാമ്പറമ്പില്‍, ട്രഷറര്‍ ബിജു പി. തോമസ്, ബ്ലോക്ക് റബര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ഷിയാസ് അലി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. കെ.എന്‍. രാഘവന് യാത്രയയപ്പ്
11:33 PM Mar 27, 2023 | Deepika.com