കോട്ടയം: പ്യുവര്‍ വെജിറ്റേറിയന്‍ റെസ്റ്ററന്റ് ശ്രീ ആനന്ദഭവന്സിന്റെ നാലാമത്തെ ശാഖ കോട്ടയം എംസി റോഡില്‍ എസ്എച്ച് മൗണ്ട് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഹണി റോസ് നാട മുറിച്ച് പ്രവേശന ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തും പ്രവര്‍ത്തിച്ച് വിജയിച്ചതിനുശേഷമാണ് കോട്ടയത്ത് 12000 സ്ക്വയര്‍ ഫീറ്റില്‍ പൂര്‍ണമായും ശീതീകരിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ശ്രീ ആനന്ദഭവന്‍സ് പ്രവര്‍ത്തനമാരംഭിച്ചത്. 450ല്‍പ്പരം സീറ്റുകള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. തനത് കേരള വിഭവങ്ങളും സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളും ഡ്രൈ ഫ്രൂട്ട്സ്, മധുര പലഹാരങ്ങളും ഇവിടെനിന്നും ലഭിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ ഡോ. ജെ. ജയകുമാര്‍, അഡ്വ. ജെ.വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ്, സിനിമാതാരം കൃഷ്ണപ്രഭ, വ്ലോഗര്‍ മുകേഷ് എം. നായര്‍, ടിവി ഫെയിം കല്ലുവും മാത്തുക്കുട്ടിയും, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സൂരജ് ഇലന്തൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ്കുട്ടി, ജനറല്‍ സെക്രട്ടറി, എ.കെ.എം.പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീ ആനന്ദഭവന്‍സ് പ്യുവര്‍ വെജിറ്റേറിയന്‍ റസ്റ്ററന്റ് കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു
11:33 PM Mar 27, 2023 | Deepika.com