കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ എകെജെഎം സ്കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്തു (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാനായി വേഗത്തിൽ എതിർദിശയിലൂടെ കടന്നുവന്ന ഇന്നോവ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തെറിച്ചുപോയ ബൈക്ക് പിന്നാലെ എത്തിയ കാറിലിടിച്ചാണ് നിന്നത്. അനന്തുവിനെ ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. പൊൻകുന്നം ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരികയായിരുന്ന കാർ പൊൻകുന്നം ഭാഗത്തേക്കു പോയ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
11:33 PM Mar 27, 2023 | Deepika.com