പൊൻകുന്നം: ഇന്നസെന്റിന്റെ വിയോഗം വലിയ നഷ്ടമാണെന്നു ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ചുറ്റും ഒരു പ്രകാശവലയം സൃഷ്ടിക്കാനും അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കാൻസർ ബാധിതനായപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും രോഗബാധിതരായ വലിയൊരു സമൂഹത്തിന് ആശ്വാസമായിരുന്നു. അദ്ദേഹം പകർന്നാടിയ വേഷങ്ങൾക്ക് പകരക്കാരില്ല എന്നത് ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിക്കുന്ന ശുന്യതയുടെ ആഴം വരുംകാല സിനിമകളിൽ കാണാനാവുമെന്നും ഡോ. എൻ. ജയരാജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പൊൻകുന്നം: ഇന്നസെന്റിന്റെ വേർപാടിൽ കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ് ജയകുമാർ വിഴിക്കിത്തോട്, ജില്ലാ പ്രസിഡന്റ് എസ്. ബിജു എന്നിവർ അനുശോചിച്ചു.
ഇന്നസെന്റിന്റെ വിയോഗം വലിയ നഷ്ടം: ഡോ. എൻ. ജയരാജ്
11:32 PM Mar 27, 2023 | Deepika.com