കടപ്പൂർ: തരിശുനിലം കൃഷിയോഗ്യമാക്കുവാന്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിനടക്കം എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിക്കുവാന്‍ ആവശ്യമായ പ്രത്യേക അനുവാദം ധനവകുപ്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
മഠത്തിപ്പറമ്പ് ചെറു ചാല് പാടശേഖരത്തിന് മോട്ടോറും വൈദ്യുതിയും ലഭ്യമാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു.
മഠത്തിപ്പറമ്പ്-ചെറുചാല് പാടശേഖരത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കഴിഞ്ഞ 29 വര്‍ഷമായി തരിശു കിടന്ന 55 ഏക്കറോളം വരുന്ന പാടമാണ് കൃഷിയിറക്കി വിജയം കൊയ്തത്.
കടപ്പൂര്-മഠത്തിപ്പറമ്പ് നെല്ലുല്പാദക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. ജോയി വാഴ വേലിക്കകത്താണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.
കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം വി. സാംകുമാർ, കൃഷി ഓഫീസര്‍ വി.എം ഷിജിന, റോയി ചാണകപ്പാറ, മഠത്തിപ്പറമ്പ് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് രാജു എമ്മാനുവല്‍, നെല്ലുല്പാദക സംഘം ഭാരവാഹികളായ ജോയി വാഴവേലിക്കകത്ത്, ബാബു വലിയ പറമ്പിൽ, സണ്ണി മറ്റപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
തരിശുനിലകൃഷിക്ക് എംഎല്‍എ ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് മോന്‍സ് ജോസഫ്
11:30 PM Mar 27, 2023 | Deepika.com