കുറവിലങ്ങാട്: മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആർച്ച് ഡീക്കൻ തീര്‍ത്ഥാടന ദേവാലയത്തിലെ 40 മണി ആരാധനയ്ക്ക് നാളെ സമാപനം. അനേകായിരങ്ങള്‍ക്ക് പുത്തന്‍ ആത്മീയത സമ്മാനിച്ചാണ് ആരാധന ഇന്ന് രണ്ടാംദിനത്തിലേക്ക് പ്രവേശിക്കുന്നത്.
ഇന്ന് രാവിലെ 5.30നും 6.30നും 7.30നും വൈകുന്നേരം 7.30നും വിശുദ്ധ കുര്‍ബാന. 6.15ന് പൊതുആരാധന.
സമാപനദിനമായ നാളെ രാവിലെ 5.30, 6.30 എന്നീസമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. 10ന് പാലാ രൂപത വികാരി മുഖ്യവികാരി ജനറാള്‍ മോൺ. ഡോ. ജോസഫ് തടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
ആസാദി കാ അമൃത് മഹോത്സവ്
ഗാന്ധിപ്രതിമ ശിലാന്യാസം 31ന്
കുറവിലങ്ങാട്: ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന പൂര്‍ണകായ ഗാന്ധിപ്രതിമയുടെ ശിലാന്യാസം 31ന് നടത്തും. 31ന് 4.30ന് തോമസ് ചാഴികാടന് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ശിലാന്യാസം നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പ്രതിമ സ്ഥാപക സമതി സെക്രട്ടറി ഡോ. ജോസ് മാത്യു എന്നിവര്‍ അറിയിച്ചു. പൊതുജനപങ്കാളിത്തത്തോടെ പഞ്ചാത്ത് ബസ് സ്റ്റാന്‍ഡിലാണ് പ്രതിമസ്ഥാപിക്കുന്നത്.
ശിലാന്യാസ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളീക്കില്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യന് തുടങ്ങിയവര്‍ പ്രസംഗിക്കും.
കുറവിലങ്ങാട് പള്ളിയില്‍ നാല്പതുമണി ആരാധനയ്ക്ക് നാളെ സമാപനം
11:30 PM Mar 27, 2023 | Deepika.com