ഭരണങ്ങാനം: മേരിഗിരി ആശുപത്രിയിൽ പ്ലാറ്റിനം ജൂബിലി രക്തദാന ക്യാമ്പ് നടത്തി. മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർമാർ, നഴ്സുമാർ, സിസ്റ്റർമാർ തുടങ്ങി ആശുപത്രിയിലെ വിവിധ സ്റ്റാഫ് അംഗങ്ങളിൽനിന്ന് 75 പേർ രക്തദാനത്തിനായി പേര് നൽകി. ഇവർ ഈ ജൂബിലി വർഷത്തിൽ രക്തദാനം നടത്തും. ആദ്യദിനം 20 പേരുടെ രക്തം സ്വീകരിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എം.പി. മാത്യു, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു, ഫാ. സിബി പാറടിയിൽ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനി തോമസ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ജോസ്മിൻ മാത്യു എന്നിവർ പങ്കെടുത്തു.
ഒറ്റയീട്ടി വഴി ബസ് വേണം
മംഗളഗിരി: വാഗമൺ കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ഏതാനും സർവീസുകൾ മംഗളഗിരി -ഒറ്റയീട്ടി വഴി തിരിച്ചു വിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മൂന്ന് കീലോമീറ്റർ ദൂരക്കുറവുമുണ്ട്. കെഎസ്ആർടിസി ഡിപ്പോയിൽ നിവേദനം നൽകി ബസിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.
ഭരണങ്ങാനം മേരിഗിരിയിൽ രക്തദാന ക്യാന്പ്
11:30 PM Mar 27, 2023 | Deepika.com