വെള്ളരിക്കുണ്ട്: ആര്‍ദ്ര കേരളം പുരസ്കാരം ബളാല്‍ പഞ്ചായത്തിന് രണ്ടാം തവണ. കാസര്‍ഗോഡ് ജിലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ബളാല്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.
ആരോഗ്യ മേഖലയില്‍ പ്ലാന്‍ പ്രോജക്ട് ഫണ്ട് തുക നീക്കി വച്ചതിന്റെ ശതമാനം, ചെലവ് ശതമാനം, വെള്ളരിക്കുണ്ട് , കൊന്നക്കാട് ആരോഗ്യ കേന്ദ്രങ്ങള്‍, ബളാല്‍ ഹോമിയോ ആശുപത്രി, മാലോം ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ശുചിത്വ സംവിധാനം, പഞ്ചായത്തിന്റെ ആകെ മൊത്തം ശുചിത്വ നിലവാരം, വാര്‍ഡ് തല ആരോഗ്യ ശുചിത്വസമിതി പ്രവര്‍ത്തനങ്ങള്‍ , ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, സബ് സെന്റര്‍ പ്രവര്‍ത്തനം പുകയില വിരുദ്ധ പ്രവര്‍ത്തനം ഇവ അവലോകനം ചെയ്താണ് അവാര്‍ഡ് നല്‍കിയത്. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയത്തിയതിനാല് ഇനി മുതല്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മാത്രമേ മത്സരിക്കാന്‍ കഴിയൂ.
ബളാല്‍ പഞ്ചായത്തിന് നേട്ടം
01:28 AM Mar 27, 2023 | Deepika.com