പയ്യാവൂർ: കുട്ടികളുടെ കായിക, മാനസിക വ്യക്തിത്വ വികസനം ലക്ഷ്യം വച്ച് പൈസക്കരി ദേവമാതാ സ്പോർട്സ് അക്കാദമി ഒരുക്കുന്ന ഒന്‍പതാമത് സമ്മർ കോച്ചിംഗ് ക്യാമ്പ് 31ന് ആരംഭിക്കും. ബാസ്ക്കറ്റ് ബാൾ, വോളിബോൾ, അത്ലറ്റിക്സ്, പോളോ, ആർച്ചറി, ഫുട്ബോൾ തുടങ്ങിയ ഐറ്റങ്ങളിൽ പ്രഗത്ഭരായ കോച്ചുമാരുടെ നേതൃത്വത്തിൽ പരിശീലനം ഒരുക്കിയിരിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള മുഴുവൻ കുട്ടികളും സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ഒപ്പിട്ടുവാങ്ങി മാർച്ച് 30ന് മുമ്പ് സ്കൂളിൽ ഏൽപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ നിർബന്ധം.
ക്യാമ്പ് 31ന് രാവിലെ 6.30 മുതൽ ആരംഭിക്കുന്നു. പ്രസംഗ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ, സ്വിമ്മിംഗ് പരിശീലനം, ക്യാമ്പ് എന്റർടെയിൻമെന്റ് പ്രോഗ്രാമുകൾ, കായിക താരങ്ങളായ പൂർവ വിദ്യാർഥികളുമായി അഭിമുഖം എന്നിവയും ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. ഫോൺ: 9847239015, 9961210271.
സമ്മർ കോച്ചിംഗ് ക്യാമ്പ് 31 മുതൽ
01:25 AM Mar 27, 2023 | Deepika.com