ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനവാരാചരണ സമാപനത്തിന്റെ ഭാഗമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കൺവീനർ സി.കെ.ലളിത അധ്യക്ഷത വഹിച്ചു. ഇന്റർനെറ്റ് സ്വാധീനവും കുടുംബത്തിലെ ഭദ്രതയും എന്ന വിഷയത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രി എംഎൽഎസ്പി സ്റ്റാഫ് നഴ്സ് സൂര്യ കൃഷ്ണൻ ക്ലാസെടുത്തു. വനിതാ വേദി ഭാരവാഹികളായ പ്രീത ബാബു, പി.വി. പ്രേമവല്ലി ,ഷെൽന തുളസി റാം, ആർ.കെ. മിനി, വി.ശോഭന, രജനി രാജൻ, പി.പ്രസന്ന എന്നിവർ പ്രസംഗിച്ചു.
സ്വാശ്രയ സംഘം രൂപീകരിച്ചു
പയ്യാവൂർ: കോടോ പള്ളിയിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാശ്രയ സംഘം ആരംഭിച്ചു. സ്വാശ്രയ സംഘം കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. തോമസ് തടത്തിൽപുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. തോമസ് ഒഴുകയിൽ, ലിസി ഇല്ലിക്കൽ, മോനച്ചൻ കാഞ്ഞിരക്കാട്ട്, സാൽവി കാഞ്ഞിരത്തിനാൽ, ലിസി ചോലാട്ട്, സിന്ധു, കല്ലുകുളങ്ങര, ഷിജു കിഴക്കേകൂറ്റ്, റോയി കാപ്പിൽ, ബേബി പൂങ്കുടിയിൽ, ലൗലി പാലോലിൽ, കുഞ്ഞമ്മ കാരകുന്നേൽ, നിഖിത ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ സെമിനാർ നടത്തി
01:25 AM Mar 27, 2023 | Deepika.com