ചെറുപുഴ: ചെറുപുഴ ടൗണിലെ സംയുക്ത ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തിൽ പൂച്ചെടികളും പുൽത്തകിടികൾ കൊണ്ടും സൗന്ദര്യവത്കരിച്ച ചെറുപുഴ ടൗണിലെ ഡിവൈഡറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സമ്മാനകൂപ്പൺ നറുക്കെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.എം. ഷാജി നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പി. കൃഷ്ണൻ, സലിം തേക്കാട്ടിൽ, ടി.വി. കുഞ്ഞിക്കണ്ണൻ, ജോൺസൻ പറമുണ്ട, എം.വി. ശശി, വിപിൻ ഗ്രീൻ പാർക്ക്, ബ്രിജിത്ത് പന്നിയാനിക്കൽ, രവി വാഴക്കോടൻ, ഷിജു തട്ടാപറമ്പിൽ, തമ്പാൻ പെരിങ്ങേത്ത് എന്നിവർ പ്രസംഗിച്ചു. ഡിവൈഡർ നിർമിച്ച അന്നുമുതൽ അതിന്റെ പരിപാലനവും സൗന്ദര്യവത്കരണവും ചെറുപുഴ ടൗണിലെ ചുമട്ടുതൊഴിലാളികൾ ഏറ്റെടുക്കുകയായിരുന്നു.
ചെറുപുഴ ടൗണിൽ സൗന്ദര്യവത്കരിച്ച ഡിവൈഡർ ഉദ്ഘാടനം ചെയ്തു
01:25 AM Mar 27, 2023 | Deepika.com