അങ്കമാലി: കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ പിജി കോമേഴ്സ് വിഭാഗം "വാണിജ്യ മേഖലയിലേയും മാനേജ്മെന്റ് മേഖലയിലേയും നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. കെ.ജെ. പോളച്ചൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് മുൻ ചെയർമാൻ പി.എസ്. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം മേധാവി ഡോ. കെ. മാത്യു ജോസ്, ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോയ് പുതുശേരി തുടങ്ങിയവർ സംസാരിച്ചു.
തുടർന്നുള്ള സെഷനിൽ ഡോ. മറിയം അനിൽ സിബി (അസിസ്റ്റന്റ് പ്രഫസർ, ദോഫർ യൂണിവേഴ്സിറ്റി, ഒമാൻ ), ആന്റണി റൊണാൾഡ് സൈമൺ(അസിസ്റ്റന്റ് ഡയറക്ടർ, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഇന്ത്യൻ പോർട്സ് അസോസിയേഷൻ, മിനിസ്ട്രി ഓഫ് പോർട്സ്ഷിപ്പിംഗ് ആൻഡ് വാട്ടർവേസ്) എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു. അധ്യാപകരും ഗവേഷണ വിദ്യാർഥികളും വിവിധ വിഷയങ്ങളിൽ നാല്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
നൈപുണ്യ കോളജിൽ അന്താരാഷ്ട്ര സെമിനാർ
12:53 AM Mar 27, 2023 | Deepika.com