കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എഡുറൈറ്റ് പ്രോഗ്രാം ഇന്നു മുതൽ.
സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്കോളർ ഇൻ റെസിഡന്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി, ഗവേഷണരചനയിലും അക്കാദമിക പ്രസിദ്ധീകരണത്തിലും പഞ്ചദിന ഓറിയന്റേഷൻ പ്രോഗ്രാം നടത്തും.
ഇന്നു മുതൽ 31 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സർവകലാശാല അറിയിച്ചു.
വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി അധ്യാപകനും സീനിയർ ലക്ചററുമായ ഡോ. സഞ്ജയ് കുമാറാണ് എറുഡൈറ്റ് പ്രോഗ്രാം നയിക്കുന്നത്.
സംസ്കൃത സർവകലാശാലയിൽ എറുഡൈറ്റ് പ്രോഗ്രാം ഇന്നുമുതൽ
12:53 AM Mar 27, 2023 | Deepika.com