കൊച്ചി: തന്റെ കഥകള്‍ക്ക് ആശയാവിഷ്കാരമായി ചിത്രകാരന് ഹുസൈന് ചായമിട്ട ചിത്രം കണ്ടാസ്വദിച്ച് കഥാകൃത്ത് പി.എഫ്. മാത്യൂസ്. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ വേദിയില്‍ സംഘടിപ്പിച്ച അക്ഷരാര്ട്ഥം- ദ്വിദിന ജലച്ചായ ക്യാമ്പായിരുന്നു വേദി. പി.എഫ്. മാത്യൂസിന്റെ "ജലകന്യകയും ഗന്ധര്‍വനും', "എന്റെ അച്ഛന് ഇനിയും വന്നില്ല', "ശലഭങ്ങളുടെ ആയുസ്' എന്നീ കഥകള്‍ക്ക് ക്യമ്പില്‍ പങ്കെടുത്ത കേരളത്തിലെ പ്രമുഖരായ 20 ചിത്രകാരന്മാര് നിറം പകര്‍ന്ന് സ്വാതന്ത്രാവിഷ്കാരം ഒരുക്കി.
മികച്ചതും ഗംഭീരവുമായ അനുഭവമാണെന്ന് ചിത്രങ്ങള്‍ കണ്ടശേഷം പി.എഫ്. മാത്യൂസ് പറഞ്ഞു. ഒരു കഥയ്ക്ക് അനേകം വായനകളുണ്ടെന്ന് പറയാറുണ്ടെങ്കിലും അതു കാണാന്‍ കഴിഞ്ഞത് ഇവിടെയാണ്. 20 ചിത്രകാരന്മാരുടെ അത്രയും കാഴ്ചപ്പാടുകള്‍ ദൃശ്യമായി. എല്ലാം ആശയസമ്പുഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ രണ്ടാം ദിനം എഴുത്തുകാരി കെ.ആര്. മീരയുടെ തെരഞ്ഞെടുത്ത മൂന്നു കഥകള്‍ക്കാണ് ചിത്രകാരന്മാര് ജലച്ചായത്തില്‍ ആവിഷ്കാരമൊരുക്കുന്നത്. വെറ്റ്പാലറ്റ് ആര്‍ട്ട് ഗ്രൂപ്പിന്റെയും എബിസി ആര്ട്ട്റൂമിന്റെയും സഹകരണത്തോടെയാണ് 'അക്ഷരാര്ട്ഥം' ക്യാമ്പ്.
സ്വന്തം കഥാപാത്രങ്ങളെ നിറച്ചാര്‍ത്തില്‍ കണ്ട് അതിശയിച്ച് പി.എഫ്. മാത്യൂസ്
12:50 AM Mar 27, 2023 | Deepika.com