കൂത്താട്ടുകുളം: എംസി റോഡിൽ ടിബി ജംഗ്ഷനിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം. കൊട്ടാരക്കര വാളകം ഉമ്മന്നൂർ ശശിവിലാസത്തിൽ സി. വേണുകുമാർ (56), പി.മീര (55), വി.എം.ഹരിത (24) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് അപകട കാരണമെന്ന് പറയുന്നു.
അപകടത്തെതുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ നാട്ടുകാർ ചില്ലുകൾ തകർത്താണ് പുറത്തെടുത്തത്.
കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
12:47 AM Mar 27, 2023 | Deepika.com