കോതമംഗലം: നാടുകാണി സെന്റ് തോമസ് മൗണ്ടിലേക്ക് കുരിശിന്റെ വഴി തീർഥാടനം നടത്തി. കോതമംഗലം, ഊന്നുകൽ, വെളിയേൽചാൽ, കുറുപ്പംപടി ഫൊറോനളുടെയും രൂപത കെസിവൈഎമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇന്നലെ വൈകുന്നേരം നാലിന് കുരിശിന്റെ വഴി തീർഥാടനം നടത്തിയത്.
കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മoത്തിക്കണ്ടത്തിൽ ആമുഖ സന്ദേശവും പ്രാരംഭ പ്രാർഥനയും നിർവഹിച്ചു. കോതമംഗലം മേഖലയിലെ നാല് ഫൊറോനകളിൽ നിന്നായി വൈദികരും സന്യസ്ഥരുമടക്കം 1500ലേറെ വിശ്വാസികൾ പങ്കെടുത്തു. ഫാ.ജെയിംസ് മുണ്ടോളിക്കൽ കുരിശിന്റെ വഴി സന്ദേശം നാടുകാണി കുരിശുമുടിയിൽ നൽകി. രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, രൂപത ചാൻസിലർ ഫാ.ജോസ് കുളത്തൂർ, രൂപത പ്രൊക്കുറേറ്റർ ഫാ.ജോസ് പുൽപ്പറമ്പിൽ, ഫൊറോന വികാരിമാരായ റവ.ഡോ. തോമസ് ചെറുപറമ്പിൽ, റവ.ഡോ.തോമസ് പറയിടം, ഫാ.ജേക്കബ് തലാപ്പിള്ളിൽ, കോതമംഗലം കെസിവൈഎം ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എന്നിവർ ഉൾപ്പെടെ കോതമംഗലം മേഖലയിലെ മുപ്പതോളം ഇടവകയിൽ നിന്നുള്ള വൈദികരും തീർഥാടനത്തിന് നേതൃത്വം നൽകി. നാടുകാണി ഇടവക വികാരി ഫാ.മാത്യു കിഴക്കേടത്ത്, വിൻസന്റ് നമ്പലംപാറ, കുര്യൻ ബ്ലാലക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ തീർഥാടനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.
നാടുകാണി സെന്റ് തോമസ് മൗണ്ടിലേക്ക് കുരിശിന്റെ വഴി തീർഥാടനം
12:47 AM Mar 27, 2023 | Deepika.com