കൽപ്പറ്റ: വയനാട്ടിൽ ’ലോർഡ്സ്-83’ എന്ന പേരിൽ ക്രിക്കറ്റ് തീം റിസോർട്ട് തുടങ്ങുന്നു. മോറികാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ’ലോർഡ്സ്-83’.
ലണ്ടനിലെ ലോർഡ്സിൽ 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ ലോകപ്പിന്റെ ഓർമയ്ക്കായാണ് ക്രിക്കറ്റ് തീം റിസോർട്ടിന് ’ലോർഡ്സ്-83’ എന്നു നാമകരണം ചെയ്തത്. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമാണ് ലോർഡ്സ്-83 തയാറാകുന്നത്.
പ്രൊജക്ട് മീഡിയ ലോഞ്ചിംഗ് മോറികാപ്പ് റിസോർട്ടിൽ 1983 ലോകകപ്പ് ഇന്ത്യൻ താരം ദിലിപ് വെംഗ്സർക്കാർ നിർവഹിച്ചു. ’ലോർഡ്സ്-83’ വയനാടിനെ ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുമെന്നാണ് പ്രതീക്ഷയെന്ന് മോറികാപ്പ് ഗ്രൂപ്പ് ചെയർമാൻ നിഷിൻ തസ്ലിം പറഞ്ഞു.
വയനാട്ടിൽ ‘ലോർഡ്സ് 83’ ക്രിക്കറ്റ് തീം റിസോർട്ട് ഒരുങ്ങുന്നു
12:22 AM Mar 27, 2023 | Deepika.com