കൽപ്പറ്റ: രാഹുൽഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എഐസിസി രാജ്യവ്യാപകമായി ആഹ്വാനം ചെയ്തതനുസരിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്ഐഎംയുപി സ്കൂൾ പരിസരത്ത് സത്യഗ്രഹം നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും അസഹിഷ്ണുതയ്ക്കെതിരേ കോണ്ഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ഉയർത്തുന്ന ചോദ്യങ്ങളിൽനിന്നു രക്ഷപ്പെടുന്നതിനാണ് അദ്ദേഹത്തെ ഗുഢാലോചനയിലൂടെ പുറത്താക്കിയതെന്നു അപ്പച്ചൻ ആരോപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് മംഗലശേരി മാധവൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡി.പി. രാജശേഖരൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, എ. പ്രഭാകരൻ, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, എൻ.എം. വിജയൻ, മോയിൻ കടവൻ, പി.ഡി. സജി, എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ആർ. രാജേഷ്കുമാർ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, നജീബ് കരണി, പോൾസണ് കൂവക്കൽ, നിസി അഹമ്മദ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഷാജി ജേക്കബ്, ഗോകുൽദാസ് കോട്ടയിൽ, ഇ.എ. ശങ്കരൻ, ഇ.വി. ഏബ്രഹാം, സീത വിജയൻ, മേഴ്സി, വേണുഗോപാൽ കീഴിശേരി, കെ. ശശികുമാർ, ശകുന്തള ഷണ്മുഖൻ, മാർഗരറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നീക്കം ആപത്കരം:
രാമചന്ദ്രൻ കടന്നപ്പള്ളി
പുൽപ്പള്ളി: രാഹുൽ ഗാന്ധിയുടെ പേരിൽ അതിവേഗതയിൽ ശിക്ഷാനടപടികൾ കൈക്കൊള്ളുകയും അയോഗ്യനായി പ്രഖ്യാപിക്കുകയും ചെയ്ത നീക്കം ഭരണഘടന മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കുന്ന അത്യന്തം ആപത്കരമായ നീക്കമാണെന്ന് കോണ്ഗ്രസ്- എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു. ജനാധിപത്യ സംവിധാനത്തിൽ എതിർ ശബ്ദങ്ങളെ ഏകാധിപത്യരീതിയിൽ ഇല്ലാതാക്കുന്ന ഭരണഭീകരതയുടെ അട്ടഹാസമാണിതെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
പ്രതിഷേധ പ്രകടനം നടത്തി
പുൽപ്പള്ളി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരൻ രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനേയും ഇല്ലായ്മ ചെയ്യുന്നതിനായി ആർഎസ്എസും നരേന്ദ്ര മോദിയും നടത്തുന്ന ഗൂഡ നീക്കത്തിനെതിരേ പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, ടി.എസ്. ദിലീപ് കുമാർ, ഇ.എ. ശങ്കരൻ, സി.പി. ജോയി, മണി പാന്പനാൽ, നേതാക്കളായ സി.പി. കുര്യാക്കോസ്, കെ.വി. ക്ലീറ്റസ്, ബേബി സുകുമാരൻ, പി.ഡി. ജോണി, സിജു പൗലോസ്, ശരത് പാലമൂല, ജോഷി കുരീകാട്ടിൽ, എം.ടി. കരുണാകരൻ, റിജോ, ആന്റണി ചോലിക്കര, കെ.എം. എൽദോസ് തുടങ്ങിയവർ നേതൃത്വം നൽകി.
പന്തം കൊളുത്തി
പ്രകടനം നടത്തി
പുൽപ്പള്ളി: വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ പെരിക്കല്ലൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണഡലം പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, സ്റ്റീഫൻ പുകുടിയിൽ, മനോജ് ഉതുപ്പാൻ, തോമസ് പാഴൂക്കാല, ജോണി പുത്തൻകണ്ടത്തിൽ, പി.കെ. ജോസ്, ഷിജോയി മാപ്ലശേരി, ജോയി വാഴയിൽ, ശിവരാമൻ പാറക്കുഴി, ഷിനോജ് കളപ്പുര, സുനിൽ പാലമറ്റം, സണ്ണി വല്ലത്ത്, ജോസ് പാത്തിക്കൽ, തോമസ് കുഞ്ചറക്കാട്ട്, നഞ്ചു കുണ്ടുവാടി, തന്പി പരുത്തിമല എന്നിവർ നേതൃത്വം നൽകി.
ഐഎൻടിയുസി മാർച്ച് നാളെ
കൽപ്പറ്റ: രാഹുൽഗാന്ധിയെ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റി നാളെ രാവിലെ 10ന് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് പി.പി. ആലി അറിയിച്ചു.
രാഹുൽഗാന്ധിയുടെ അയോഗ്യത: കോണ്ഗ്രസ് സത്യഗ്രഹം നടത്തി
12:22 AM Mar 27, 2023 | Deepika.com