വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ജാതി വ്യവസ്ഥയ്ക്കെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാളെ ജാതി ഉന്മൂലന മതേതര കൺവൻഷൻ നടക്കും. കൺവൻഷന്റെ ഭാഗമായി നാളെ രാവിലെ 10ന് വൈക്കം വ്യാപാര ഭവനിൽ നടക്കുന്ന സെമിനാറിൽ കെ.എൻ. രാമചന്ദ്രൻ, സുദേഷ് എം. രഘു, ഡോ.ടി.എസ് ശ്യാംകുമാർ എന്നിവർ വിഷയാവതരണം നടത്തും.
കൺവൻഷനു ശേഷം വൈകുന്നേരം അഞ്ചിന് ബോട്ടുജെട്ടി മൈതാനിയിൽ ചേരുന്ന സത്യഗ്രഹ സ്മൃതി സംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.എം. സലിം കുമാർ, കെ.എൻ. രാമചന്ദ്രൻ, പി.ഒ. ജോൺ, എം.കെ. ദാസൻ, രാജഗോപാൽ വാകത്താനം, ഡോ.എസ്. സരിത് കുമാർ എന്നിവർ പ്രസംഗിക്കും.
ജാതി ഉന്മൂലന മതേതര കൺവൻഷൻ
12:16 AM Mar 27, 2023 | Deepika.com