അറുനൂറ്റിമംഗലം: എസ്എംവൈഎം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിലെ കുരിശുമല കയറി. കത്തോലിക്ക സഭയ്ക്കു വേണ്ടി നിയോഗം വച്ചാണ് യുവജനങ്ങള്‍ കുരിശുമലകയറ്റം നടത്തിയത്. കടുത്തുരുത്തി, കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂര്‍ ഫൊറോനാകളിലെ 250 ഓളം യുവജനങ്ങള്‍ കുരിശുമല തീര്‍ഥാടനത്തില്‍ പങ്കാളികളായി.
കടുത്തുരുത്തി ഫൊറോനയില്പ്പെടുന്ന അറുനൂറ്റിമംഗലം യൂണിറ്റ് ആതിഥേയത്വം വഹിച്ചു. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍, കടുത്തുരുത്തി ഫൊറോനാ ഡയറക്ടര്‍ റവ. ഡോ. മാത്യു അമ്പഴത്തുങ്കല്‍, ഫൊറോന ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കരുണ എസ്എച്ച്, എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അനോഷ് മാത്യു, യൂണിറ്റ് പ്രസിഡന്റുമാരായ അലക്സ് ബെന്നി, റോസ് തോമസ്, ഫൊറോനാ വൈസ് പ്രസിഡന്റ് സോനാ ട്രീസ ജോജോ, രൂപത ജോയിന്റ് സെക്രട്ടറി മെര്ളിന്, ട്രഷറര്‍ എബി, ജിയോ, മഞ്ജു, സാന്‍ജോ, സച്ചിന്, ജിജോമോന്, ജിസ് എന്നിവര്‍ നേതൃത്വം നല്കി.
എസ്എംവൈഎം പ്രവർത്തകർ കുരിശുമല കയറി
12:16 AM Mar 27, 2023 | Deepika.com