വൈക്കം: വെച്ചൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം ആദരവ് -2023 സംഘടിപ്പിച്ചു. ബണ്ട് റോഡ് വ്യാപാരഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഭാസംഗമം കേരള റബർ ബോർഡ് ലിമിറ്റഡ് സിഎംഡി ഷീലാ തോമസ് ഉദ്ഘാടനം ചെയ്തു.
വെച്ചൂർ പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവരേയും വിവിധ കോഴ്സുകളിൽ റാങ്ക് കരസ്ഥമാക്കിയവരയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഷീലാതോമസ് ഉപഹാരം നൽകി അനുമോദിച്ചു.
വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. മണിലാൽ, സോജി ജോർജ്, തിരക്കഥാകൃത്ത് എം.സിന്ധുരാജ്, ചലച്ചിത്ര നടൻ ഹരികൃഷ്ണൻ, ഡോ. അരുൺ ബ്രിട്ടോ, വി.ആർ. രാജീവ്, രാജേഷ് മോഹൻ, കലാഭവൻ ചാക്കോച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി, എസ്. മനോജ്കുമാർ , പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു, സ്വപ്ന മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രതിഭാ സംഗമം സംഘടിപ്പിച്ചു
12:16 AM Mar 27, 2023 | Deepika.com