ഗാന്ധിനഗർ: കുമരകത്തു നടക്കുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിലും മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ആർഎംഒ ഡോ. ലിജോ മാത്യു പറഞ്ഞു. രണ്ടു യൂണിറ്റ് മെഡിക്കൽ സംഘങ്ങളെയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്.
ഇതിൽ ഒരു സംഘംഉച്ചകോടി നടക്കുന്ന വേദിക്കു സമീപത്തായിരിക്കും. ഇവിടെ ഐസിയു ആംബുലൻസുകളും സജ്ജീകരിക്കും. മറ്റൊരു സംഘത്തെ കോട്ടയം മെഡിക്കൽ കോളജിലും സജ്ജീകരിക്കും. ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, കാർഡിയോളജി, ജനറൽ സർജറി തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ടവകുപ്പ്തല മേധാവികൾ, യൂണിറ്റ് ചീഫുമാർ, അസിസ്റ്റന്റ പ്രഫസർമാർ എന്നിവരടങ്ങുന്നതാണ് മെഡിക്കൽ സംഘാംഗങ്ങൾ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുള്ള മഞ്ഞ മേഖല എല്ലാ വൈദ്യ സജ്ജീകരണങ്ങളോടും കൂടി മുൻകൂട്ടി തയാറാക്കി വയ്ക്കും. ഇന്റൻസീവ് കെയർ യൂണിറ്റുകൾ പ്രത്യേകമായി നീക്കി വയ്ക്കും. കാത്ത് ലാബ്, ശസ്ത്രക്രീയാതിയറ്ററുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മറ്റു രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെയാണ് ക്രമീകരണങ്ങൾ.
ജി-20 ഉച്ചകോടി : കോട്ടയം മെഡിക്കൽ കോളജിലും മുന്നൊരുക്കങ്ങൾ
12:14 AM Mar 27, 2023 | Deepika.com