തിരുവനന്തപുരം: സവാരിവന്ന ഓട്ടോയുടെ ഡ്രൈവറുടെ കൈയി ല്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. പൂന്തുറ മടുവം കോളനി, ടിസി 47/153-ല്‍ മിഥുന്ദാസി(29) നെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിനായിരു ന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിഴിഞ്ഞത്തു നിന്നും പരാതിക്കാരന്റെ ഓട്ടോയില്‍ സവാരി ചെയ്തുവന്ന പ്രതി മിഥുന് ദാസ്, പൂന്തുറ ശാസ്താ ക്ഷേത്രത്തിനു സമീപം ആട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും, ഓട്ടോറിക്ഷ നിര്‍ത്തിയ സമയം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കടന്നു കളയുകയായിരുന്നു. പൂന്തുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൂന്തുറ എസ്എച്ച്ഒ ജെ. പ്രദീപ്, എസ്ഐ സുധീര്‍, സിപിഒമാരായ രാജേഷ്, ദീപു, അരുണ്‍ എന്നിവരെ അടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
മുന്‍പും നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓട്ടഡ്രൈവറുടെ മൊബൈല്‍ ഫോൺ പിടിച്ചുപറിച്ച പിടിയില്‍
12:12 AM Mar 27, 2023 | Deepika.com