വെള്ളറട: കുരിശുമല തീര്‍ഥാടന വുമായുള്ള തിരക്ക് നിയന്ത്രിക്കുവാന്‍ ആറാട്ടുകുഴി ജംഗ്ഷനില്‍ കഴിഞ്ഞദിവസം ഡ്യൂട്ടിയിട്ടുണ്ടായിരുന്ന എസ്ഐ ഉള്‍പ്പെടെ പോലീസുകാരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ.
വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി കാക്കതൂക്കി അര്‍ച്ചനാ നിവാസില്‍ അരുണ്‍ (38) എന്നിവര്‍ മദ്യപിച്ച് ആറാട്ടുകുഴി ജംഗ്ഷനില്‍ എത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയും രണ്ടുസിവില് പോലീസുകാരുമായി തർക്കമുണ്ടാ വുകയും തുടര്‍ന്ന് പോലീസുകാരനായ അരുണിനെ മര്‍ദിക്കുക യുമായിരുന്നു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസുകാരനായ വിശാഖിനും എസ്ഐ ആന്റണി ജോസഫ് നോറ്റായ്ക്കും പരിക്ക േറ്റു. പ്രതികള്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോ ലീ സ് പരിശോധിച്ചുവരുന്നു. പരി ക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിച്ചു. അക്രമിക ളെ കോടതിയില്‍ ഹാജരാക്കി.
വെള്ളറട എസ്ഐ ഉൾപ്പെടെയുള്ള പോലിസുകാരെ മർദിച്ച രണ്ടുപേർ അറസ്റ്റില്‍
12:12 AM Mar 27, 2023 | Deepika.com