കുറുമ്പനാടം: മാർ ജോസഫ് പവ്വത്തിലിന് ജന്മനാടായ കുറുമ്പനാടത്ത് അനുസ്മരണം സംഘടിപ്പിച്ചു. കുറുമ്പനാടം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ സേവേറിയോസ് മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക സഭയ്ക്ക് എന്നും പ്രചോദനവും വഴികാട്ടിയും നല്കിയ മാർ പവ്വത്തില്‍ നിര്‍ഭയം ബോധ്യങ്ങള്‍ പകര്‍ന്ന സഭാചാര്യനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലക്കല്‍ അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി റവ. ഡോ. ജോബി കറുകപറമ്പില്, റവ. ഡോ.ജോണ്‍ വി. തടത്തില്‍, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. മാത്യു ചെത്തിപ്പുഴ, ഫാ. ബിനീഷ് ഏറത്തേടം, ഫാ. ടോമി പുത്തന്‍പുരക്കല്‍, റവ. ഡോ. ടോണി മുരിയന്ങ്കാവുങ്കല്, മാർ പവ്വത്തിലിന്റെ സഹോദരന് ഡോ. ജോണ്‍ പവ്വത്തില്‍, ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, തോമസ് ജെ. മാന്തറ, സിസ്റ്റര്‍ ഗ്രേസ് ടോം എന്നിവര്‍ പ്രസംഗിച്ചു.
മാർ പവ്വത്തിലിന് കുറുമ്പനാടത്തിന്റെ ആദരവ്
11:34 PM Mar 26, 2023 | Deepika.com