കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായി രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിക്കുന്നതിനും യുഡിഎഫ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്ന സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനും യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്നുച്ചകഴിഞ്ഞു രണ്ടിനു കോട്ടയം ഡിസിസി ഓഫീസില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേരും.
കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, യുഡിഎഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും ജില്ലാ സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.
കാപ്പാ ചുമത്തിയ
നടപടി സര്‍ക്കാര്‍
ശരിവച്ചു
കോട്ടയം: ജില്ലയിലെ നിരന്തര കുറ്റവാളികളായ അനുജിത് കുമാര്‍ (കൊച്ചച്ചു), ബിനോയ് മാത്യു , കേന്‍സ് സാബു എന്നിവരെ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കാപ്പാ ഉപദേശക സമിതിയില്‍ അപ്പീല്‍ നല്കി. എന്നാല്‍ പ്രതികളുടെ അപ്പീല്‍ തള്ളി കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവച്ചു. മൂവരും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കാപ്പാ നിയമനടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന്
10:17 PM Mar 26, 2023 | Deepika.com