മൂന്നാർ: മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാർലമെന്റിൽ വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെ ഏകാധിപത്യ മനോഭാവം അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. എഐസിസി ആഹ്വാനപ്രകാരം ഡിസിസിയുടെ നേതൃത്വത്തിൽ മൂന്നാർ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ നടത്തിയ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. എ.കെ. മണി, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ , എം.എൻ. ഗോപി, പി.വി. സ്കറിയ, ജി. മുനിയാണ്ടി, ഡി.കുമാർ, എം.ഡി.അർജുനൻ, ജോർജ് തോമസ്, സിറിയക് തോമസ്, സേനാപതി വേണു, പി.ആർ. അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
മോദി ഏകാധിപത്യ മനോഭാവം അവസാനിപ്പിക്കണം: ഡീൻ കുര്യാക്കോസ്
10:14 PM Mar 26, 2023 | Deepika.com