കുമ്മണ്ണൂർ: റബർമരം വൈദ്യുതിലൈനിലേക്ക് ഒടിഞ്ഞുവീണു. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണൂർ ഗുരുമന്ദിരത്തിനു സമീപമാണ് റബർമരം ഒടിഞ്ഞു വീണത്.
മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ തങ്ങിയത് ആശങ്കയ്ക്കിടയാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥരും പാലായിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മരം സുരക്ഷിതമായി വെട്ടി നീക്കിയത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടസാധ്യത മുന്നിൽക്കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് മരം വെട്ടിമാറ്റിയത്.
മിഴിവ് കലാസന്ധ്യ
പാലാ: രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് അണിയിച്ചൊരുക്കിയ മിഴിവ് കലാസന്ധ്യ ആകര്‍ഷകമായി. രാമപുരം പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെട്ട കലാസന്ധ്യ മോണ്‍. ജോസഫ് മലേപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അധ്യാപകരായ ഷിന്‍സ് സെബാസ്റ്റ്യന്‍, മരിയറ്റ ഡി. കാപ്പന് എന്നിവര്‍ സംവിധാനം ചെയ്ത ഡ്രാമ റീഫണ്ട്, ഡാന്‍സ്, മ്യൂസിക് ബാന്‍ഡ്, മൈം, മാജിക് ഷോ, സ്കിറ്റുകള്‍, സോംഗ്സ് തുടങ്ങിയവ അവതരിപ്പിച്ചു. മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, സിജി ജേക്കബ്, സനൂപ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റബർമരം വൈദ്യുതിലൈനിലേക്ക് ഒടിഞ്ഞുവീണു
10:04 PM Mar 26, 2023 | Deepika.com