കുന്നോന്നി: പൂഞ്ഞാർ തെക്കേക്കരയിൽ വേനൽമഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ കുന്നോന്നിയിൽ വ്യാപകമായ നാശം. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുന്നോന്നി ചാലക്കുന്നത്ത് രാധാ മോഹനന്റെ വീട് ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ സമീപത്തുണ്ടായിരുന്ന റബർമരം വീടിന്റെ മുകളിലേക്കു കടപുഴകി വീഴുകയായിരുന്നു. അടുക്കളയും ശുചിമുറിയും പൂർണമായും നശിച്ചു. വീട്ടുപകരണൾക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടുടമ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സമീപവാസിയായ സഹോദരൻ ചാലക്കുന്നത്ത് സോമന്റെ വീടിനും നാശം സംഭവിച്ചു. വാർഡ് മെംബർ ബീനാ മധുമോന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. വില്ലേജ് അധികൃതരെ നാശനഷ്ടങ്ങൾ ബോധ്യപ്പെടുത്തി.
വേനൽമഴയിലും കാറ്റും; കുന്നോന്നിയിൽ വ്യാപക നാശം
10:04 PM Mar 26, 2023 | Deepika.com