മേ​രി​ഗി​രി ആ​ശു​പ​ത്രി പ്ലാ​റ്റി​നം ജൂ​ബി​ലി; ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്

10:04 PM Mar 26, 2023 | Deepika.com
ഭ​ര​ണ​ങ്ങാ​നം: മേ​രി​ഗി​രി ആ​ശു​പ​ത്രി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​റ്റി​നം ജൂ​ബി​ലി ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്നു രാ​വി​ലെ 10.30 ന് ​ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. എ​ഴു​പ​ത്ത​ഞ്ച് വ​ര്‍​ഷ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രും സി​സ്റ്റ​ര്‍​മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പ​ടെ 75 പേ​രാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത്.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശ​വും ന​ട​ത്തും. ഈ​രാ​റ്റു​പേ​ട്ട സി​ഐ​യും പാ​ലാ ബ്ല​ഡ് ഫോ​റം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ് മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍, ഫാ. ​സി​ബി പാ​റ​ടി​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ റെ​ജി മാ​ത്യു വ​ട​ക്കേ​മേ​ച്ചേ​രി​ല്‍, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ മിനി തോ​മ​സ്, അ​സി. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​സ്ബി​ന്‍ മാ​ത്യു, ബ്ല​ഡ് ബാ​ങ്ക് ഇ​ന്‍ ചാ​ര്‍​ജ് സി​സ്റ്റ​ര്‍ ആ​ലീ​സ് ഔ​സേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.