ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളി അങ്കണത്തില്‍ ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവന്ന കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് സമാപിച്ചു. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്വന്ഷന് നടന്നത്.
വൈകുന്നേരം നാലിന് ജപമാലയോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി. ഈശോയുടെ പീഡാനുഭവങ്ങള്‍ ധ്യാനിക്കുന്ന ഭവനങ്ങളായി നമ്മള് മാറണമെന്നും സഹോദരനു നന്മ ചെയ്യുന്ന അവസരമായി നോമ്പുകാലം മാറണമെന്നും അദ്ദേഹം അനുസ്മരിച്ചു. തുടര്‍ന്ന് വചനപ്രഘോഷണം, സൗഖ്യശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടന്നു.
വികാരി ഫാ. ജോസഫ് പാനാമ്പുഴ, ഫാ. തോമസ് ഓലായത്തില്‍, ഫാ. ടോം വാഴയില്‍, ഫാ. ചാള്‍സ് പേണ്ടാനത്ത്, ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫാ. മാത്യു കുറ്റിയാനി, ഫാ. സ്കറിയ മലമാക്കല്‍, കൈക്കാരന്മാര്, സന്യാസസഭകള്‍, യോഗപ്രതിനിധികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘാടകസമിതിയാണ് കണ്വന്ഷനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
ചേര്‍പ്പുങ്കല്‍ കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് സമാപിച്ചു
10:04 PM Mar 26, 2023 | Deepika.com