പാലാ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകക്ഷേമ പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കും.
ഈരാറ്റുപേട്ട, വൈക്കം, പള്ളം ബ്ലോക്കുകളില്‍ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ക്ലസ്റ്റര്‍ ബെയ്സ്ഡ് ഡെവലപ്മെന്റ് ഓര്ഗെനൈസേഷനായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് കര്‍ഷക കമ്പനികളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കര്‍ഷകര്‍ക്ക് തൊഴിലവസരങ്ങളും കാര്‍ഷിക സംരംഭങ്ങള്‍ക്ക് ധനസഹായങ്ങളും ഉറപ്പുവരുത്തുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ 9961668240, 9447601428 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഈ രംഗത്ത് എഫ്പിഒ ഓര്‍ഗനൈസര്‍മാരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വിവരങ്ങൾ tbmtUä fpopsws@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.
കര്‍ഷക കമ്പനി: അപേക്ഷ ക്ഷണിച്ചു
10:04 PM Mar 26, 2023 | Deepika.com