കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ ജ്വാല കൊളുത്തി പ്രകടനം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ രത്നാകരന്, എം.കുഞ്ഞികൃഷ്ണന്, കെ.കെ.ബാബു, പത്മരാജന് ഐങ്ങോത്ത്, വി.ഗോപി, സിജോ അമ്പാട്ട്, കാര്ത്തികേയന് പെരിയ, ധനേഷ് ചീമേനി, വിനോദ് കള്ളാര്‍, സി.എച്ച്. തസ്രീന, രാജിക ഉദുമ, രാഹുല്‍ രാംനഗര്‍, ഷിബിന്‍ ഉപ്പിലിക്കൈ, മനോജ് ചാലിങ്കല്‍, ഉമേഷന് കാട്ടുകുളങ്ങര, ബിബിന്‍ ബലാല്, വൈശാഖ് തൃക്കരിപ്പൂര്‍, ശ്രീജിത്ത് പുതുക്കുന്ന്, മഹേഷ് തച്ചങ്ങാട് എന്നിവര്‍ നേതൃത്വം നല്കി. പുതിയ കോട്ടയില്‍ നിന്നാരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല കൊളുത്തി
07:04 AM Mar 26, 2023 | Deepika.com